2012 മാർച്ച് 30, വെള്ളിയാഴ്‌ച

2012 മാർച്ച് 27, ചൊവ്വാഴ്ച

2012 മാർച്ച് 26, തിങ്കളാഴ്‌ച

Quality advertising. Big traffic. Increase sales. Promote your website. Advertise your product to shoppers.

2011 നവംബർ 5, ശനിയാഴ്‌ച

കേഴുക പ്രിയ നാടേ!

കേഴുക പ്രിയ നാടേ!
       മഖ്ബൂല്‍ ഫിദാ ഹുസൈന്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മകതയുടെ മൂര്‍ത്ത രൂപമായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യമായിരുന്നു അദ്ദേഹത്തിന്റെ രചനാവിഷയങ്ങള്‍.  ഒരു രാജ്യത്തിലെ പൌരന്‍ ആ രാജ്യത്തിന്റെ പുത്രനെന്ന സംബോധനയ്ക്ക് അര്‍ഹനാകണമെങ്കില്‍ അനിതരസാധാരണമായ സംഭാവന ആ പൌരന്‍ തന്റെ രാജ്യത്തിന് നല്‍കണം. ചിത്രകലയുടെ ലോകം ഇന്ത്യയുടെ പിക്കാസോ എന്നാണ് എം.എഫ്. ഹുസൈനെ വിശേഷിപ്പിച്ചത്. ഹുസൈന്‍ സാഹിബ് ഇന്ത്യയുടെ പുത്രന്‍ എന്ന സംബോധനയ്ക്ക് അര്‍ഹനായെന്ന് സാരം.
   ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസം പ്രഭാവം പ്രകടിപ്പിക്കുന്നതിനു മുമ്പ് എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ വിവാദമായില്ല. ഹിന്ദുദേവതകളെയും ഭാരതാംബയെയും നഗ്നരായി ചിത്രങ്ങളില്‍ ആവിഷ്കരിച്ചു എന്നാരോപിച്ചാണ് ഹിന്ദുത്വവാദികളായ തെമ്മാടിക്കൂട്ടം എം.എഫ്. ഹുസൈനെതിരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടത്.  ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിനു ജനിച്ച നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുവരണമെന്നും ജനിച്ച മണ്ണില്‍ത്തന്നെ മരിക്കണമെന്നും എം.എഫ്. ഹുസൈന്‍ ആഗ്രഹിച്ചു; പലരെയും തന്റെ ആഗ്രഹം അറിയിച്ചു. സ്വന്തം നാട്ടിലേയ്ക്ക് തിരിചുവരാന്‍ ഹിന്ദുത്വ ഫാഷിസം എം.എഫ്. ഹുസൈനെ അനുവദിച്ചില്ല. മതനിരപേക്ഷരാഷ്ട്രമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ ഭരണസംവിധാനത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും ഇന്ത്യയുടെ ഒരു ഉത്തമ പുത്രനായ, ഇന്ത്യയുടെ പിക്കാസോ ആയ എം.എഫ്. ഹുസൈന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ കഴിഞ്ഞില്ല.
   മതനിരപേക്ഷരാഷ്ട്രമായ ഇന്ത്യയുടെ ഭരണസംവിധാനവും നീതിന്യായ വ്യവസ്ഥയും ഹിന്ദുത്വഫാഷിസത്തിന്റെ മുമ്പില്‍ അടിയറവ് പറഞ്ഞു! കേഴുക പ്രിയനാടേ, കേഴുക!!

ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്യം


ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്യം
ആധാര്‍ എന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ (യു.ഐ.ഡി.) പദ്ധതി
എന്താണ് ആധാര്‍
അത് പന്ത്രണ്ടക്കമുള്ള ഒരു നമ്പറാണ്. യുണീക്  ഐഡന്റിഫിക്കേഷന്‍അതോറിറ്റി എന്ന സര്‍ക്കാര്‍ഏജന്‍സിയാണ് നമ്പര്‍നല്കുന്നത്. ആധാറില്‍നേരിട്ടോ ജനസംഖ്യാ രജിസ്റ്റര്‍പദ്ധതി വഴിയോ അംഗമാകുന്ന ആള്‍ക്ക് അതോറിറ്റി നമ്പര്‍നല്‍കും. ഇത്തരമൊരു നമ്പര്‍ലഭിച്ച വ്യക്തി കൃത്യമായി തിരിച്ചറിയപ്പെടും.  ഒരു നമ്പര്‍ഇന്ത്യയിലെ ഒരു പൌരനു മാത്രമേ ഉണ്ടാകൂ. വ്യക്തിയില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ഒരു ദേശീയ വിവരസഞ്ചയത്തില്‍ചേര്‍ക്കും. വ്യക്തിയുടെ സാമൂഹികവും കുടുംബപരവുമായ വിവരങ്ങള്‍ക്കു പുറമെ പത്തു വിരലുകളൂടെയും അടയാളങ്ങള്‍, കണ്ണിന്റെ കൃഷ്ണമണിയുടെ നിറം തുടങ്ങിയ ജൈവപരമായ വിവരങ്ങളൂം ആധുനിക സജ്ജീകരണങ്ങള്‍മുഖേന ശേഖരിച്ച് വിവര സഞ്ചയത്തില്‍ചേര്‍ക്കും. താനാരാണെന്ന് വെളിപ്പെടുത്തേണ്ട സന്ദര്ഭത്തില്‍ആധാര്‍നമ്പര്‍പറഞ്ഞാല്‍തിയാകും.
ആധാര്‍ഇല്ലാത്തവന്‍ഇന്ത്യക്കാരനല്ലാതാവും 
റേഷന്‍കാര്‍ഡ് കിട്ടാന്‍, ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍, സ്കൂളിലോ കോളേജിലോ ചേരാന്‍, ട്രെയിന്‍ ടിക്കറ്റോ പ്ലെയിന്‍ടിക്കറ്റോ ബുക്ക് ചെയ്യാന്‍, ബുക്ക് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യാന്‍..... അങ്ങനെ എല്ലാത്തിനും ആധാര്‍വേണ്ടി വരുന്ന സ്ഥിതിവിശേഷം താമാസിയാതെ സംജാതമാകും. അധികം താമസിയാതെ ആധാര്‍ഇല്ലാത്തവന്‍ഇന്ത്യക്കാരനല്ലെന്ന് പോലും വിശേഷിപ്പിക്കപ്പെടും...  

 ജനങ്ങളെ  ചാപ്പ കുത്തുന്നു 
വി. എസ്. എഴുതി: കമ്പ്യൂട്ടര്‍സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന യു. ഡി. പദ്ധതി തീര്‍ച്ചയായും ഭരണകൂടത്തിന്ന്  അനിയന്ത്രിതമായ അധീകാരങ്ങള്‍നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍ക്കാരാണ്. എന്നാല്പൌരന്മാരെ സുതാര്യ അടിമകളാക്കാനാണ് യു..ഡി.പദ്ധതി സഹായിക്കുക. 
നാറ്റ്സി ജര്‍മ്മനിയില്‍ ജൂതന്മാരെ കൊന്നൊടുക്കിയ നാറ്റ്സികള്‍ ജൂതന്മാരെ തിരിച്ചറിയാന്‍ ഒരു യു.ഐ.ഡി. പദ്ധതി ജര്‍മ്മനിയിലും നടപ്പാക്കിയിരിന്നു.  
യു..ഡി.പദ്ധതിയുടെ ഗൂഢലക്ഷ്യം 
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ എല്ലാ അംഗങ്ങളെയും നിരന്തരം നിരീക്ഷിക്കുക എന്നതാണ് ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്യം. നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയോ എല്‍. കെ. അഡ്വാനിയെ എഴുതിത്തള്ളാന്‍ കഴിയാത്തതിനാല്‍ സര്‍വ്വാധികാരവിഭൂഷിതനായ ഉപപ്രധാന മന്ത്രിയോ ആ‍യാല്‍ യു.ഐ.ഡി. എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് ഒന്നാലോചിച്ചു നോക്കൂ