ആധാര്‍ എന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ (യു.ഐ.ഡി.) പദ്ധതി
എന്താണ് ആധാര്‍?
അത് പന്ത്രണ്ടക്കമുള്ള ഒരു നമ്പറാണ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഈ നമ്പര്‍ നല്‍കുന്നത്. ആധാറില്‍ നേരിട്ടോ ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി വഴിയോ അംഗമാകുന്ന ആള്‍ക്ക് അതോറിറ്റി ഈ നമ്പര്‍ നല്‍കും. ഇത്തരമൊരു നമ്പര്‍ ലഭിച്ച വ്യക്തി കൃത്യമായി തിരിച്ചറിയപ്പെടും. ഒരു നമ്പര്‍ ഇന്ത്യയിലെ ഒരു പൌരനു മാത്രമേ ഉണ്ടാകൂ. വ്യക്തിയില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഒരു ദേശീയ വിവരസഞ്ചയത്തില്‍ ചേര്‍ക്കും. വ്യക്തിയുടെ സാമൂഹികവും കുടുംബപരവുമായ വിവരങ്ങള്‍ക്കു പുറമെ പത്തു വിരലുകളൂടെയും അടയാളങ്ങള്‍, കണ്ണിന്റെ കൃഷ്ണമണിയുടെ നിറം തുടങ്ങിയ ജൈവപരമായ വിവരങ്ങളൂം ആധുനിക സജ്ജീകരണങ്ങള്‍ മുഖേന ശേഖരിച്ച് വിവര സഞ്ചയത്തില്‍ ചേര്‍ക്കും. താനാരാണെന്ന് വെളിപ്പെടുത്തേണ്ട സന്ദര്‍ഭത്തില്‍ ആധാര്‍ നമ്പര്‍ പറഞ്ഞാല്‍ മതിയാകും.
ആധാര്‍ ഇല്ലാത്തവന് ഇന്ത്യക്കാരനല്ലാതാവും
റേഷന്‍ കാര്‍ഡ് കിട്ടാന്‍, ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍, സ്കൂളിലോ കോളേജിലോ ചേരാന്‍, ട്രെയിന്‍ ടിക്കറ്റോ പ്ലെയിന്‍ ടിക്കറ്റോ ബുക്ക് ചെയ്യാന്‍, ബുക്ക് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യാന്‍..... അങ്ങനെ എല്ലാത്തിനും ആധാര്‍ വേണ്ടി വരുന്ന സ്ഥിതിവിശേഷം താമാസിയാതെ സംജാതമാകും. അധികം താമസിയാതെ ആധാര്‍ ഇല്ലാത്തവന് ഇന്ത്യക്കാരനല്ലെന്ന് പോലും വിശേഷിപ്പിക്കപ്പെടും...
ജനങ്ങളെ ചാപ്പ കുത്തുന്നു
വി. എസ്. എഴുതി: “കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന യു. ഐ. ഡി. പദ്ധതി തീര്‍ച്ചയായും ഭരണകൂടത്തിന്ന് അനിയന്ത്രിതമായ അധീകാരങ്ങള്‍ നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍ക്കാരാണ്. എന്നാല്‍ പൌരന്മാരെ സുതാര്യ അടിമകളാക്കാനാണ് യു.ഐ.ഡി.പദ്ധതി സഹായിക്കുക.”
നാറ്റ്സി ജര്‍മ്മനിയില്‍ ജൂതന്മാരെ കൊന്നൊടുക്കിയ നാറ്റ്സികള്‍ ജൂതന്മാരെ തിരിച്ചറിയാന്‍ ഒരു യു.ഐ.ഡി. പദ്ധതി ജര്‍മ്മനിയിലും നടപ്പാക്കിയിരിന്നു.
യു.ഐ.ഡി.പദ്ധതിയുടെ ഗൂഢലക്ഷ്’യം
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ എല്ലാ അംഗങ്ങളെയും നിരന്തരം നിരീക്ഷിക്കുക എന്നതാണ് ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്’യം. നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയോ എല്‍. കെ. അഡ്വാനിയെ എഴുതിത്തള്ളാന്‍ കഴിയാത്തതിനാല്‍ സര്‍വ്വാധികാരവിഭൂഷിതനായ ഉപപ്രധാന മന്ത്രിയോ ആയാല്‍ യു.ഐ.ഡി. എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് ഒന്നാലോചിച്ചു നോക്കൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ