കൂടുതല്‍ പ്രസവം സ്തനാര്ബുദ സാധ്യത കുറക്കും
posted-4/11/2011
കൊല്ലം: കൂടുതല്‍ പ്രസവം സ്ത്രീകളിലെ സ്തനാര്ബുദ സാധ്യത കുറക്കുമ്പോള്‍ പ്രസവിക്കാത്ത സ്ത്രീകള്ക്ക് രോഗസാധ്യത കൂടുതല്‍. ഗര്ഭാശയ കാന്സകറിനെ അപേക്ഷിച്ച് സ്ത്രീകളില്‍ സ്തനാര്ബുദമാണ് കൂടുതലായി കണ്ടുവരുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 'സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ കെമിസ്റ്റ് കേരള' വാര്ഷിളക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ സെമിനാറിലാണ് അര്ബുദ ചികില്സാ്രംഗത്തെ പുതിയ പ്രവണതകളും ചികില്സാ രീതികളും ചര്ച്ചാ ചെയ്തത്.
പുരുഷന്മാരില്‍ ശ്വാസകോശ കാന്സസറും സ്ത്രീകളില്‍ സ്തനാര്ബുളദവുമാണ് അധികമായി റിപ്പോര്ട്ട് ചെയ്യപ്പെടുന്നതെന്ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ കാന്സര്‍ ചികില്സാ് വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ ചൂണ്ടിക്കാട്ടി. കാന്സറിന് കാരണമായ ഹോര്മോണിന്റെ ഉല്പാദനം ഗര്ഭകാലത്ത് കുറയുന്നതടക്കമുള്ള ഘടകങ്ങളാണ് പ്രസവം സ്തനാര്ബുദ കാന്സിറിന് സാധ്യത കുറയ്ക്കുന്നുവെന്ന നിഗമനത്തിന് കാരണം.
പുരുഷന്മാരിലെ അര്ബുദത്തിന് കാരണങ്ങളിലൊന്ന് പുകവലിയാണ്. ജീവിതരീതിയിലെ മാറ്റങ്ങളും മാറിയ ഭക്ഷണസംസ്കാരവുമൊക്കെ സ്ത്രീകളിലെ കാന്സര്‍ ബാധക്ക് സാഹചര്യമൊരുക്കുന്നു. വായ, തൊണ്ട എന്നിവിടങ്ങളില്‍ കാന്സര്‍ ബാധിച്ച് എത്തുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് കുറവ് കാണുന്നു. വെറ്റിലയും പുകയിലയും ചേര്ത്ത് മുറുക്കുന്ന ശീലം കുറഞ്ഞതാവാം ഇതിന് കാരണം.
posted-4/11/2011
ഈ വാര്ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ